പ്രിയ മിത്രമേ🙏, വർഷങ്ങളായി ദിനവും എനിക്ക് ഗുഡ് മോർണിംഗ്, ഗുഡ് നൈറ്റ് സന്ദേശങ്ങൾ മുടങ്ങാതെ അയക്കുന്ന ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്.... ചിലർ വാട്ട്ആപ്പിലും മെസ്സഞ്ചറില...
ഒരിക്കൽ താഴ്ന്നു പറന്ന ഒരു പരുന്തിന് മുകളിൽ വന്നിരുന്ന് ഒരു കാക്ക പരുന്തിനെ ആക്രമിക്കാൻ ശ്രമിച്ചു. പരുന്തിന്റെ തലയ്ക്ക് പിന്നിൽ കാക്ക കൊത്താൻ തുടങ്ങി. പരുന്തിന് വേദനിച്ചെങ്കിലും കാക്കയെ കുടഞ്ഞിടാനോ തിരിച്ചു ആക്രമിക്കാനോ മുതിർന്നില്ല .. പരുന്ത് കാക്കയെയും വഹിച്ചു കൊണ്ട് മുകളിലേക്ക് പറന്നുകൊണ്ടേയിരുന്നു. പതിനായിരം അടി ഉയരത്തിലേക്ക് പരുന്ത് പറന്നെത്തിയപ്പോൾ കാക്കയ്ക്ക് കുറഞ്ഞ ഓക്സിജനിൽ പിടിച്ചു നിൽക്കാനാകാതെ അത് സ്വയം താഴെ വീണു. ഒരുപക്ഷെ പരുന്ത് പറന്നുയരാതെ തിരിച്ച് കാക്കയെ ആക്രമിക്കാൻ തുനിഞ്ഞിരുന്നെങ്കിലോ .. മറ്റുകാക്കകൾ എല്ലാം ഒരുമിച്ചെത്തി ആ പരുന്തിനെ ആക്രമിച്ചു വീഴ്ത്തിയേനെ. മനുഷ്യരുടെ കാര്യവും ഇതുപോലെയാണ്.. ചിലർ വളഞ്ഞു നിന്ന് നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ പതറാതെ കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ ശ്രമിക്കുന്നവർ മാത്രമേ എന്നും ഉജ്വല വിജയങ്ങൾ നേടിയിട്ടുള്ളൂ.. പരിഹാസശരങ്ങൾ വകവയ്ക്കാതെ ലക്ഷ്യത്തിലേക്ക് കുതിയ്ക്കൂ. ഉപദ്രവിക്കുന്നവർക്ക് ഒന്ന് തൊടാൻ പോലുമാകാത്ത ഉയരത്തിലെത്തും നിങ്ങൾ.. ഉറപ്പ് 🙂 സാഹിൽ ഹാരിസ്.
പ്രിയപെട്ടവരെ, സൃഷ്ട്ടാവിന്റെ അനുഗ്രത്താൽ വളരെ അധികം ലോകരാജ്യങ്ങൾ കാണുവാനും ആ പ്രദേശങ്ങളിലെ സംസ്കാരിക പൈതൃകങ്ങളെ തൊട്ടറിയുവാനും സാധിച്ചു എന്നത് എന്റെ ജീവിതത്തിൽ മാനസികമായി എനിക്ക് കരുത്ത് പകരുന്നു. പല സഞ്ചാരികളിൽ നിന്നും വ്യെത്യസ്തമായി ഞാൻ എന്റെ കുടുംബത്തോടൊപ്പം മാത്രമാണ് ഞാൻ ഈ യാത്രകൾ എല്ലാം നടത്തിയത്. ഇനിയും ദൈവം അനുഗ്രഹിച്ചാൽ കുറെ യാത്രകൾ കൂടി നടത്തണം എന്നത് ഒരു മോഹമാണ്. അതോടൊപ്പം തന്നെ ഈ യാത്രകളുടെ എല്ലാം അനുഭവസമ്പത്ത് ഒരു പുസ്തകമായി തയ്യാറാക്കുവാനും ആഗ്രഹിക്കുന്നു. നാളിതുവരെയായി 31 രാജ്യങ്ങൾ പിന്നിട്ടു. എനിക്ക് എന്റെ സൃഷ്ട്ടാവ് തന്ന അനുഗ്രഹങ്ങൾക്കും, എന്റെ പ്രിയപെട്ടവർ തന്ന എല്ലാ സഹകരണങ്ങൾക്കും പ്രാർത്ഥനകൾക്കും ഒരായിരം നന്ദി അറിയിക്കുന്നു. 1: ഇന്ത്യ 2: അമേരിക്ക 3: കാനഡ 4: ബ്രിട്ടൻ 5: അയർലണ്ട് 6: സ്കോട്ലൻഡ് 7: ഫ്രാൻസ് 8: സ്വിറ്റ്സർലാൻഡ് 9: ഇറ്റലി 10: ജർമനി 11: സ്പെയിൻ 12: ഓസ്ട്രിയ 13: ഫിൻലൻഡ് 14: ഹോംഗ് കോങ്ങ് 15: സിംഗപ്പൂർ 16: മലേഷ്യ 17: തായ്ലൻഡ് 18: യൂ.എ....
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ