എന്റെ ശുഭദിന സന്ദേശങ്ങൾ
പ്രിയ മിത്രമേ🙏,
വർഷങ്ങളായി ദിനവും എനിക്ക് ഗുഡ് മോർണിംഗ്, ഗുഡ് നൈറ്റ്
സന്ദേശങ്ങൾ മുടങ്ങാതെ അയക്കുന്ന ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്....
ചിലർ വാട്ട്ആപ്പിലും മെസ്സഞ്ചറിലും ഒരേ പോലെ എന്നും അയക്കും.
ചിലപ്പോൾ ചില ദിവസം ചില തിരക്കുമൂലം ഞാൻ
മറുപടി കൊടുത്തിട്ടില്ലെങ്കിലും അവരിൽ ഏറെപ്പേരും
ഒരു വെറുപ്പും കൂടാതെ സന്ദേശങ്ങൾ ഇപ്പോഴും അയച്ചുകൊണ്ടേയിരിക്കുന്നു.
ചിലർ ജാഡയാണ് എന്നും പറഞ്ഞു പിണങ്ങി അയക്കാറില്ല
ചിലർ അങ്ങോട്ട് മെസ്സേജ് അയച്ചാൽ മാത്രമേ തിരിച്ചയക്കുകയൊള്ളു
ഇവിടെ എന്റെ സുപ്രഭാതം പോസ്റ്റിനു എന്നും ഗുഡ് മോർണിംഗും ശുഭദിനവും
പറയുന്നവർ ഒന്ന് ഓർക്കുക,
ഇത് വെറും ആശംസ അല്ല
എന്നും രാവിലെ നിങ്ങളെ ഞാനും നിങ്ങൾ എന്നെയും ഓർക്കുന്നു എന്നതാണ്.
ഒഴിവാക്കാൻ പറ്റാത്ത ഒരുബന്ധം നമ്മൾ തമ്മിലുണ്ട്,
യഥാർത്ഥത്തിൽ ഈ സ്നേഹം, ഇഷ്ടം എന്നൊക്കെ പറയുന്നത് ഇതിനാകാം.
ശുഭദിനം...ഒത്തിരി സ്നേഹത്തോടെ,
സാഹിൽ ഹാരിസ്.🌹
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ