ഒരു നാടിന്റെ നായകൻ

           
2018 -YEAR OF ZAYED
****** ഒരു നാടിന്റെ നായകൻ   ***************
മർഹൂം "ഹിസ് ഹൈനസ് ഷെയ്ഖ് സായിദ്‌ ബിൻ സുൽത്താൻ അൽ നെഹ്യാൻ"

ഒരു നായകൻ അല്ലെങ്കിൽ നേതാവ് എന്നൊക്കെ പറയണമെങ്കിൽ അതിനു ഒരുപാട് നിർവജനങ്ങൾ ഉണ്ടാകണം അത്തരത്തിൽ എല്ലാം കൂടിച്ചേരുമ്പോൾ മാത്രമാണ് ഒരു യഥാർത്ഥ നേതാവ്, അല്ലെങ്കിൽ ഒരു നാടിന്റെ നായകൻ എന്നതിന് അർത്ഥമുണ്ടാകു.

ഒരു ഭരണാധികാരി അധികാരത്തിൽ ഇരിക്കുമ്പോൾ എത്രത്തോളം ജനങ്ങളെ സേവിക്കുന്നു, ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ അറിഞ്ഞു അവർക്ക് സഹായഹസ്തങ്ങൾ നൽകുന്നു, സ്വന്തം കൂടപ്പിറപ്പുകൾക്കും വരും തലമുറയ്ക്കും വേണ്ടി സൽമാർഗ്ഗത്തിലൂടെ ജീവിക്കാനുള്ള കരുതലുകൾ സ്വരുക്കൂട്ടുന്നു, അത് യഥാക്രമം മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നു, എന്ന സത്കർമങ്ങൾ ഒക്കെ ഒരു ദീർഘവീക്ഷണമുള്ള നേതാവിന് മാത്രമേ ചെയ്യാൻ കഴിയൂ.

പ്രിയ നേതാവിന്റെ കാഴ്ചപ്പാടുകൾ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ദീർഘ വീക്ഷണങ്ങൾ അത് പോലെ പകർത്തി ഈ രാജ്യത്തെ സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും, സാഹോദര്യത്തിന്റെയും, മതസൗഹാർദത്തിന്റെയും ഒക്കെ പൂന്തോട്ടമാക്കി മാറ്റുന്ന പ്രിയ മക്കൾ, ഈ നാടിനെ ലോകത്തിന്റെ നിറുകയിൽ എത്തിക്കുന്ന ഇവിടത്തെ ഭരണാധികാരികൾ.

സ്നേഹിക്കാം നമുക്ക് പ്രാർത്ഥിക്കാം നമുക്ക് അന്നം നൽകുന്ന ഈ നാടിന് വേണ്ടി, ഈ ഭരണാധികാരികൾക്ക് ദീർഗ്ഗായുസ്സിന് വേണ്ടി, അവരുടെ കുടുംബങ്ങളിൽ ഐശ്വത്തിനു വേണ്ടി.

എന്നെപ്പോലെ ഏതൊരു പ്രവാസിയും അനുഭവിച്ചറിഞ്ഞ സുഖവും, നന്മയും, സ്നേഹവും എല്ലാം ഈ യഥാർത്ഥ നായകന്റെ ഹൃദയ വിശാലതയായിരുന്നു.

അങ്ങ് ഇന്നും ജീവിക്കുന്നു ജനമനസ്സുകളിൽ സ്നേഹത്തിന്റെയും നന്മയുടെയും സഹോദര്യത്തിന്റയും പര്യായമായി.

ഈ നാടിനെയും ഇവുടത്തെ ഭരണാധികാരികളുടെ നന്മയെയും ഒക്കെ മാതൃകയാക്കുവാൻ ലോക രാജ്യങ്ങൾക്കു കഴിഞ്ഞാൽ ശാന്ത സുന്ദമായ, സ്വർഗ്ഗതുല്യമായ ഒരു ലോകത്ത് ജീവിക്കുവാൻ നമുക്ക് സാധിക്കും എന്ന വിശ്വാസത്തോടെ ഏവർക്കും നന്മകൾ നേർന്നുകൊണ്ട്,

സാഹിൽ ഹാരിസ്

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്റെ ശുഭദിന സന്ദേശങ്ങൾ

ലക്ഷ്യസ്ഥാനം

എന്റെ ലോക യാത്രകൾ: സാഹിൽ ഹാരിസ്