പോസ്റ്റുകള്‍

പരിപ്പുകളിൽ സമ്പന്നൻ

ഇമേജ്
പരിപ്പ് വർഗ്ഗത്തിൽ ഏറ്റവും ഗുണമുള്ള ഒരിനമാണ് ബദാo,  അമേരിക്കയിൽ നിന്നാണ് ഏറ്റവും കൂടുതൽ ബദാo ഉത്പാദിപ്പിക്കുന്നത്. അത് ഉണ്ടാകുന്ന മരവും അതിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളും നിങ്ങളെ പരിചയപെടുത്തുന്നു. എന്റെ അമേരിക്കൻ യാത്രകളിൽ കാലിഫോർണിയയിൽ നിന്നും ഞാൻ പകർത്തിയ ചിത്രങ്ങൾ.

ലക്ഷ്യസ്ഥാനം

ഇമേജ്
ഒരിക്കൽ താഴ്ന്നു പറന്ന ഒരു പരുന്തിന് മുകളിൽ വന്നിരുന്ന് ഒരു കാക്ക പരുന്തിനെ ആക്രമിക്കാൻ ശ്രമിച്ചു. പരുന്തിന്റെ തലയ്ക്ക് പിന്നിൽ കാക്ക കൊത്താൻ തുടങ്ങി. പരുന്തിന്  വേദനിച്ചെങ്കിലും കാക്കയെ കുടഞ്ഞിടാനോ തിരിച്ചു ആക്രമിക്കാനോ മുതിർന്നില്ല ..  പരുന്ത് കാക്കയെയും വഹിച്ചു കൊണ്ട് മുകളിലേക്ക് പറന്നുകൊണ്ടേയിരുന്നു. പതിനായിരം  അടി ഉയരത്തിലേക്ക് പരുന്ത് പറന്നെത്തിയപ്പോൾ കാക്കയ്ക്ക് കുറഞ്ഞ ഓക്സിജനിൽ പിടിച്ചു നിൽക്കാനാകാതെ അത് സ്വയം താഴെ വീണു. ഒരുപക്ഷെ പരുന്ത് പറന്നുയരാതെ തിരിച്ച് കാക്കയെ ആക്രമിക്കാൻ തുനിഞ്ഞിരുന്നെങ്കിലോ .. മറ്റുകാക്കകൾ എല്ലാം ഒരുമിച്ചെത്തി ആ പരുന്തിനെ ആക്രമിച്ചു വീഴ്ത്തിയേനെ.     മനുഷ്യരുടെ കാര്യവും ഇതുപോലെയാണ്.. ചിലർ വളഞ്ഞു നിന്ന് നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ പതറാതെ കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ ശ്രമിക്കുന്നവർ മാത്രമേ എന്നും ഉജ്വല വിജയങ്ങൾ നേടിയിട്ടുള്ളൂ.. പരിഹാസശരങ്ങൾ വകവയ്ക്കാതെ ലക്ഷ്യത്തിലേക്ക് കുതിയ്ക്കൂ. ഉപദ്രവിക്കുന്നവർക്ക് ഒന്ന് തൊടാൻ പോലുമാകാത്ത ഉയരത്തിലെത്തും നിങ്ങൾ.. ഉറപ്പ് 🙂 സാഹിൽ ഹാരിസ്.

എന്റെ ലോക യാത്രകൾ: സാഹിൽ ഹാരിസ്

ഇമേജ്
പ്രിയപെട്ടവരെ, സൃഷ്ട്ടാവിന്റെ അനുഗ്രത്താൽ വളരെ അധികം ലോകരാജ്യങ്ങൾ കാണുവാനും ആ പ്രദേശങ്ങളിലെ സംസ്കാരിക പൈതൃകങ്ങളെ തൊട്ടറിയുവാനും സാധിച്ചു എന്നത് എന്റെ ജീവിതത്തിൽ മാനസികമായി എനിക്ക് കരുത്ത് പകരുന്നു. പല സഞ്ചാരികളിൽ നിന്നും വ്യെത്യസ്തമായി ഞാൻ എന്റെ കുടുംബത്തോടൊപ്പം മാത്രമാണ് ഞാൻ ഈ യാത്രകൾ എല്ലാം നടത്തിയത്. ഇനിയും ദൈവം അനുഗ്രഹിച്ചാൽ കുറെ യാത്രകൾ കൂടി നടത്തണം എന്നത് ഒരു മോഹമാണ്. അതോടൊപ്പം തന്നെ ഈ യാത്രകളുടെ എല്ലാം അനുഭവസമ്പത്ത് ഒരു പുസ്തകമായി തയ്യാറാക്കുവാനും ആഗ്രഹിക്കുന്നു. നാളിതുവരെയായി 31 രാജ്യങ്ങൾ പിന്നിട്ടു. എനിക്ക് എന്റെ സൃഷ്ട്ടാവ് തന്ന അനുഗ്രഹങ്ങൾക്കും, എന്റെ പ്രിയപെട്ടവർ തന്ന എല്ലാ സഹകരണങ്ങൾക്കും പ്രാർത്ഥനകൾക്കും ഒരായിരം നന്ദി അറിയിക്കുന്നു. 1:   ഇന്ത്യ 2:   അമേരിക്ക 3:   കാനഡ 4:   ബ്രിട്ടൻ 5:   അയർലണ്ട് 6:   സ്കോട്ലൻഡ് 7:   ഫ്രാൻസ് 8:   സ്വിറ്റ്സർലാൻഡ് 9:   ഇറ്റലി 10: ജർമനി 11: സ്പെയിൻ 12: ഓസ്ട്രിയ 13: ഫിൻലൻഡ്‌ 14: ഹോംഗ് കോങ്ങ് 15: സിംഗപ്പൂർ 16: മലേഷ്യ 17: തായ്‌ലൻഡ് 18: യൂ.എ.ഇ 19: ഖത്തർ 20: ഒമാൻ 21: ബഹ്‌റൈൻ 22: സൗദി അറേബ്യാ 23: കുവൈറ്റ് 24: നേപ്പാൾ 25: ശ്ര

എന്റെ ശുഭദിന സന്ദേശങ്ങൾ

ഇമേജ്
പ്രിയ മിത്രമേ🙏, വർഷങ്ങളായി ദിനവും എനിക്ക് ഗുഡ് മോർണിംഗ്, ഗുഡ് നൈറ്റ് സന്ദേശങ്ങൾ മുടങ്ങാതെ അയക്കുന്ന ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്.... ചിലർ വാട്ട്ആപ്പിലും മെസ്സഞ്ചറിലും ഒരേ പോലെ എന്നും അയക്കും. ചിലപ്പോൾ ചില ദിവസം ചില തിരക്കുമൂലം ഞാൻ മറുപടി  കൊടുത്തിട്ടില്ലെങ്കിലും അവരിൽ ഏറെപ്പേരും ഒരു വെറുപ്പും കൂടാതെ സന്ദേശങ്ങൾ ഇപ്പോഴും അയച്ചുകൊണ്ടേയിരിക്കുന്നു. ചിലർ ജാഡയാണ് എന്നും പറഞ്ഞു പിണങ്ങി അയക്കാറില്ല ചിലർ അങ്ങോട്ട് മെസ്സേജ് അയച്ചാൽ മാത്രമേ തിരിച്ചയക്കുകയൊള്ളു ഇവിടെ എന്റെ സുപ്രഭാതം പോസ്റ്റിനു എന്നും ഗുഡ് മോർണിംഗും ശുഭദിനവും പറയുന്നവർ ഒന്ന് ഓർക്കുക, ഇത്‌ വെറും ആശംസ അല്ല എന്നും രാവിലെ നിങ്ങളെ ഞാനും നിങ്ങൾ എന്നെയും ഓർക്കുന്നു എന്നതാണ്. ഒഴിവാക്കാൻ പറ്റാത്ത ഒരുബന്ധം നമ്മൾ തമ്മിലുണ്ട്, യഥാർത്ഥത്തിൽ ഈ സ്നേഹം, ഇഷ്ടം എന്നൊക്കെ പറയുന്നത് ഇതിനാകാം. ശുഭദിനം...ഒത്തിരി സ്നേഹത്തോടെ, സാഹിൽ ഹാരിസ്.🌹

ഒരു നാടിന്റെ നായകൻ

ഇമേജ്
            2018 -YEAR OF ZAYED ****** ഒരു നാടിന്റെ നായകൻ   *************** മർഹൂം "ഹിസ് ഹൈനസ് ഷെയ്ഖ് സായിദ്‌ ബിൻ സുൽത്താൻ അൽ നെഹ്യാൻ" ഒരു നായകൻ അല്ലെങ്കിൽ നേതാവ് എന്നൊക്കെ പറയണമെങ്കിൽ അതിനു ഒരുപാട് നിർവജനങ്ങൾ ഉണ്ടാകണം അത്തരത്തിൽ എല്ലാം കൂടിച്ചേരുമ്പോൾ മാത്രമാണ് ഒരു യഥാർത്ഥ നേതാവ്, അല്ലെങ്കിൽ ഒരു നാടിന്റെ നായകൻ എന്നതിന് അർത്ഥമുണ്ടാകു. ഒരു ഭരണാധികാരി അധികാരത്തിൽ ഇരിക്കുമ്പോൾ എത്രത്തോളം ജനങ്ങളെ സേവിക്കുന്നു, ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ അറിഞ്ഞു അവർക്ക് സഹായഹസ്തങ്ങൾ നൽകുന്നു, സ്വന്തം കൂടപ്പിറപ്പുകൾക്കും വരും തലമുറയ്ക്കും വേണ്ടി സൽമാർഗ്ഗത്തിലൂടെ ജീവിക്കാനുള്ള കരുതലുകൾ സ്വരുക്കൂട്ടുന്നു, അത് യഥാക്രമം മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നു, എന്ന സത്കർമങ്ങൾ ഒക്കെ ഒരു ദീർഘവീക്ഷണമുള്ള നേതാവിന് മാത്രമേ ചെയ്യാൻ കഴിയൂ. പ്രിയ നേതാവിന്റെ കാഴ്ചപ്പാടുകൾ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ദീർഘ വീക്ഷണങ്ങൾ അത് പോലെ പകർത്തി ഈ രാജ്യത്തെ സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും, സാഹോദര്യത്തിന്റെയും, മതസൗഹാർദത്തിന്റെയും ഒക്കെ പൂന്തോട്ടമാക്കി മാറ്റുന്ന പ്രിയ മക്കൾ, ഈ നാടിനെ ലോകത്തിന്റെ നിറുകയിൽ എത്തിക്കുന്ന